NEWS
ബന്ധന് മ്യൂച്വല്‍ ഫണ്ട് ഓള്സെക്ടേഴ്സ് ലീഡേഴ്സ് വണ്‍ ഫണ്ട് പുറത്തിറക്കി
06/09/2025 06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: ബന്ധന് മ്യൂച്വല്‍ ഫണ്ട് ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡക്സ് ഫണ്ട് പുറത്തിറക്കി. ബിഎസ്ഇ 500 സൂചികയിലെ 21 മേഖലകളില്‍ ഓരോന്നില്‍ നിന്നും മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് അനുസരിച്ച് മികച്ച മൂന്ന് കമ്പനികളെ തിരിച്ചറിയുന്ന ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡക്സിനെ ഓപ്പണ്‍-എന്‍ഡ് സ്കീം ട്രാക്ക് ചെയ്യും. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഈ മാസം 17-ന് അവസാനിക്കും. ബന്ധന് ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡക്സ് ഫണ്ടിലെ നിക്ഷേപങ്ങള്‍ ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍, സാമ്പത്തിക ഉപദേഷ്ടാക്കള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയോ നേരിട്ടോ https://bandhanmutual.com/nfo/bandhan-bse-india-sector-leaders-index-fund/ എന്ന വിലാസത്തില്‍ നിന്നോ നിക്ഷേപങ്ങള്‍ നടത്താം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








